Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demanding Money Back

പോ​ക്ക​റ്റി​ൽനി​ന്നെ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തിന് മ​ധ്യ​വ​യ​സ്ക​നെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​യാ​ൾ പി​ടി​യി​ൽ

കൊ​​​ച്ചി: പോ​​​ക്ക​​​റ്റി​​​ല്‍നി​​​ന്ന് പ​​​ണ​​​മെ​​​ടു​​​ത്ത​​​ത് തി​​​രി​​​കെ ചോ​​​ദി​​​ച്ച മ​​​ധ്യ​​​വ​​​യ​​​സ്‌​​​ക​​​നെ പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ച് ക​​​ത്തി​​​ച്ച​​​യാ​​​ൾ പി​​​ടി​​​യി​​​ല്‍. പ​​​ള്ളു​​​രു​​​ത്തി ചെ​​​റി​​​യ​​​പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ൽ എ​​​സ്. ആ​​​ന്‍റ​​​ണി (ആ​​​ന്‍റ​​​പ്പ​​​ന്‍-51) യെയാണ് ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ പി​​​റ​​​വം കാ​​​രി​​​ക്കോ​​​ട് അ​​​ഞ്ചു സെ​​​ന്‍റ് കോ​​​ള​​​നി​​​യി​​​ല്‍ നെ​​​ല്ലി​​​ക്കു​​​ഴി വീ​​​ട്ടി​​​ല്‍ ജോ​​​സ​​​ഫി(56)​​​നെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​യാ​​​ളു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ല്‍ 40 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്.

തി​​​ങ്ക​​​ളാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 12.50ന് ​​​ക​​​ട​​​വ​​​ന്ത്ര എ​​​സ്എ റോ​​​ഡി​​​ല്‍ ജി​​​സി​​​ഡി​​​എ ജം​​​ഗ്ഷ​​​ന് സ​​​മീ​​​പ​​​ത്തു​​​ള്ള മെ​​​ട്രോ പി​​​ല്ല​​​ര്‍ 780 നും 781 ​​​നും മ​​​ധ്യ ഭാ​​​ഗ​​​ത്തു​​​ള്ള മീ​​​ഡി​​​യ​​​നി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​വി​​​ടെ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന ജോ​​​സ​​​ഫി​​​ന്‍റെ ദേ​​​ഹ​​​ത്താ​​​ണ് കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന പെ​​​ട്രോ​​​ള്‍ ഒ​​​ഴി​​​ച്ച് ആ​​​ന്‍റ​​​ണി തീ​​​യി​​​ട്ട​​​ത്. ഒ​​​രു മാ​​​സം മു​​​മ്പ് ജോ​​​സ​​​ഫി​​​ന്‍റെ പോ​​​ക്ക​​​റ്റി​​​ല്‍നി​​​ന്ന് ആ​​​ന്‍റ​​​പ്പ​​​ന്‍ 750 രൂ​​​പ എ​​​ടു​​​ത്തി​​​രു​​​ന്നു. ജോ​​​സ​​​ഫ് ഇ​​​ത് പ​​​ല​​​വ​​​ട്ടം തി​​​രി​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​മാ​​ണു കൃ​​​ത്യ​​​ത്തി​​​നു പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ത​​​ല​​​യു​​​ടെ പി​​​ന്‍​ഭാ​​​ഗം മു​​​ത​​​ല്‍ താ​​​ഴോ​​​ട്ടും കൈ​​​ക​​​ളി​​​ലും നെ​​​ഞ്ച​​​ത്തും വ​​​യ​​​റി​​​ലും പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. ക​​​ട​​​വ​​​ന്ത്ര ഭാ​​​ഗ​​​ത്തെ ലോ​​​ഡ്ജി​​​ലാ​​​ണ് ആ​​​ന്‍റ​​​പ്പ​​​ന്‍ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ കു​​​പ്പി​​​യി​​​ല്‍ വാ​​​ങ്ങി സൂ​​​ക്ഷി​​​ച്ച പെ​​​ട്രോ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഇ​​​രു​​​വ​​​രും സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യി​​​രു​​​ന്നു. ഒ​​​രു​​​മി​​​ച്ച് ന​​​ഗ​​​ര​​​ത്തി​​​ല്‍ വി​​​വി​​​ധ ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്തി​​​രു​​​ന്നു​​​വെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ന്‍റ​​​പ്പ​​​നെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

Latest News

Up